‘കഷണ്ടി കയറിയ ഫഹദ് ഫാസിലിനെയും കറുത്ത് കുള്ളനായ ആസിഫ് അലിയേയും
‘ചുള്ളന്‍’ എന്ന് വിളിക്കുന്ന മലയാളികള്‍ ശരിക്കും സുന്ദരനായ
പ്രിഥ്വിരാജിനെ ‘കൊരങ്ങന്‍’ എന്ന് വിളിക്കുന്നതിന്റെ പിന്നിലുള്ള വികാരം
മനസ്സിലാവുന്നില്ല. പ്രിഥ്വിരാജിന്റെ വാക്കിലും പ്രവൃത്തിയിലുമുള്ള
‘അല്‍പ്പത്തരം’ അയാളുടെ സൗന്ദര്യത്തിലും കൂട്ടികുഴക്കാനാണ് 90% പേരും
ശ്രമിക്കുന്നത്. ഇതിനെ വിമര്‍ശനം എന്നതിലുപരിയായി ‘കുശുമ്പ്’ എന്നെ
പറയാനാകു. പിന്നെ മുകളില്‍ പറഞ്ഞ രണ്ടു പേരെയും ഒരു തരത്തിലും
പ്രിഥ്വിരാജിനെകാള്‍ മെച്ചപെട്ട അഭിനേതാക്കളായി തോന്നിയിട്ടില്ല. ആസിഫ്
അലിയുടെ പ്രകടനം കാണുമ്പോള്‍ വലിച്ചെടുത്തു കുപ്പതൊട്ടിയില്‍ തള്ളാനും
തോന്നിയിട്ടുണ്ട്.’
സൗന്ദര്യത്തെ കുറിച്ച് ഇത്രയ്ക്കും ആഗാധവും വിസ്തൃതവുമായ കാഴ്ച്ചപാടുള്ള മറ്റൊരു ജന വിഭാഗം ഈ ലോകത്തു തന്നെ വിരളമായിരിക്കാം. അത്രയേറെ പ്രാധാന്യം നമ്മുടെ സംസ്‌കാരം സൗന്ദര്യത്തിനു നല്‍കിയിരിക്കുന്നു. ലോക സാഹിത്യം പ്രണയത്തെ കുറിച്ചാണ് കൂടുതല്‍ വര്‍ണ്ണിച്ചതെങ്കില്‍ ഇവിടെ നമ്മുടെ മലയാള സാഹിത്യം പ്രണയത്തെകാള്‍ പ്രാധാന്യം സൗന്ദര്യത്തിനു നല്‍കിയിരിക്കുന്നത് കാണാം. പ്രത്യേകിച്ചും സ്ത്രി സൗന്ദര്യത്തെ. നമ്മുടെ കവികളും കഥാകൃത്തുകളും അവരുടെ കൃതികളില്‍ സ്ത്രിയുടെ വദനവും, മാറിടങ്ങളെയും, നിതംബങ്ങളെയും വളരെ ഭംഗിയായി വര്‍ണ്ണിച്ചിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ രചനകളില്‍ ബഹുഭുരിപക്ഷവും സ്ത്രി സൗന്ദര്യാധിഷ്ടിതമായ പ്രണയത്തെ ആണ് പ്രോത്സാഹിപ്പിച്ചത്.അപൂര്‍വമായി മാത്രമേ ഒരു ദീനാമ നമ്മുടെ രചനകളില്‍ വിരിഞ്ഞിട്ടുല്ലു.
എന്നാല്‍ സ്ത്രി സൗന്ദര്യത്തെ ഇത്രയേറെ വര്‍ണ്ണിച്ച നമ്മുടെ കൃതികള്‍ അതെ മനോഭാവം പുരുഷ സൗന്ദര്യത്തെ കുറിച്ച് പറയുമ്പോള്‍ കാണിചിരുന്നോ എന്നത് പരിശോധികേണ്ട വസ്തുതയാണ്. അഥവാ വര്‍ണ്ണിച്ചിട്ടുണ്ടെങ്കില്‍ തന്നെ വല്ല പുരണ കഥാപാത്രങ്ങളെയോ, ചരിത്ര കഥാപാത്രങ്ങളെയോ ഒക്കെ മാത്രമാണ്. രമണനും, മദനനും ഒരിക്കലും സുന്ദരന്മാരല്ല. ഇതിനു പല കാരണങ്ങള്‍ ഉണ്ടാകാം. അതില്‍ ഒന്ന് മറ്റു പ്രദേശങ്ങള്‍ക്ക് വിഭിന്നമായി സ്ത്രികള്‍ പുരുഷനെക്കാള്‍ സൗന്ദര്യമുള്ള നാടാണ് കേരളം എന്നാണു പറയപെടുന്നത്. ഒരു പരിധി വരെ അത് ശരിയാണ് എന്ന് തന്നെയാണ് എന്റെയും പക്ഷം. അത് കൊണ്ടാവാം വിരൂപനായ മദനന്റെ പ്രണയം അവതരിപ്പിക്കാന്‍ കുമാരനാശാന് സാധിച്ചത്. പക്ഷെ ഒരു വിരൂപയായ സ്ത്രിയെ കാമുകി ആയി നമ്മുടെ കൃതികളില്‍ എത്ര കണ്ടു കാണാന്‍ സാധിക്കും? സൗന്ദര്യമില്ലത്ത കാമുകന്മാരെ അവതരിപ്പിച്ച നമ്മുടെ കവികളും, കഥാകൃത്തുകളും ആ തന്റെടം തങ്ങളുടെ കാമുകി കഥാപാത്രങ്ങളില്‍ കാണിച്ചിട്ടില്ല. ദീനാമയെ പോലത്തെ ഒരു നായികയെ നമ്മുക്ക് അപ്പൂര്‍വ്വമായെ കാണുവാന്‍ സാധിക്കുന്നുള്ളൂ.
ഇതിനു കാരണം മറ്റൊന്നുമല്ല.ബഹുഭുരിപക്ഷം മലയാളി പുരുഷന്മാരും സ്ത്രിയെ വെറും മാംസമായി മാത്രമാണ് കാണുന്നത്. മിക്ക പുരുഷന്മാരും അമ്മയും, പെങ്ങളുമോഴിച്ചുള്ള എല്ലാ സ്ത്രികളെയും ഒന്നുക്കില്‍ കാമുകി, അല്ലെങ്കില്‍ ഭാര്യ അല്ലെങ്കില്‍ വേശ്യ എന്നാ വിധത്തില്‍ മാത്രമാണ് കാണുന്നത്. അങ്ങനെയുള്ള സമൂഹത്തില്‍ ദീനാമയോടു പ്രണയം തോന്നുന്ന ഒരു പുരുഷനെ അവതരിപ്പിക്കാന്‍ സാധിക്കില്ല. അവര്‍ അത് അംഗികരിക്കില്ല. അതെ സമയം ഇവിടത്തെ സ്ത്രികള്‍ പുരുഷന്റെ സൗന്ദര്യത്തെകാള്‍ ഉപരി അവന്റെ മനസ്സിനെ പ്രണയിക്കുന്നു. അത് കൊണ്ട് തന്നെ മദനന്റെ പ്രണയമ ഇവിടെ അംഗിക്കപെടും. കാരണം ഇവിടത്തെ സ്ത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാര്‍ വിരൂപരാണ്. പുരാണങ്ങളിലും, ചരിത്രങ്ങളിലും കാണാറുള്ള പുരുഷ സൗന്ദര്യം നമ്മുടെ നാട്ടില്‍ വിരളമായേ കാണാന്‍ സാധിക്കുകയുള്ളൂ. എന്നിട്ടും സുന്ദരികളായ മലയാളി സ്ത്രികള്‍ ഇവിടത്തെ പുരുഷന്മാരെ പ്രണയിക്കുന്നു.പക്ഷെ നമ്മുടെ പുരുഷന്‍മാര്‍ തിരിച്ചു നല്‍കുന്നത് നന്ദികെട് മാത്രമാണ്.
ഇതിന്റെയൊക്കെ ബാക്കി പത്രമാണ് നമ്മുടെ നാട്ടില്‍ അടുത്തകാലത്തായി ഉയര്‍ന്നു വരുന്ന സദാചാര ആക്രമണങ്ങള്‍. ആഗോലവല്‍കരണത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിലും വന്നു ചേര്‍ന്നിട്ടുള്ള സാംസ്‌കാരിക മാറ്റങ്ങള്‍ യാഥാസ്ഥിതികരായ ഒരു വിഭാഗം ജനങ്ങള്‍ക്ക് ദഹിക്കുന്നില്ല. ഇന്ന് നമ്മുടെ സ്ത്രികള്‍ കുറച്ചുകൂടി സ്വതന്ത്രരാണ്.ഇവിടത്തെ ശക്തമായ വിദ്യാഭ്യാസ നിലവാരം ആ സ്വാതന്ത്ര്യത്തെ ആസ്വദിക്കാന്‍ അവളെ പ്രപ്തയാക്കുന്നു.കാലോചിതമായ ഈ മാറ്റങ്ങളെ അംഗികരിക്കാന്‍ ഇവിടത്തെ പുരുഷ സമൂഹം തയ്യാറായില്ലെങ്കില്‍ നാളെ ഒരു കാലത്ത് മലയാളി സ്ത്രികള്‍ ഇവിടെയുള്ള പുരുഷന്മാരെ തമസ്‌കരിച്ചു കളഞ്ഞാലും അതില്‍ അതിശയികാനാവില്ല.

പൃഥ്വിരാജിനോടു മലയാളികള്‍ക്ക് അസൂയയാണെന്ന് എനിക്കു അഭിപ്രായമില്ല. അങ്ങനെയെങ്കില്‍ മമ്മൂട്ടിയും, മോഹന്‍ലാലും, പ്രേംനസീറും സത്യന്‍ മാഷും ഒന്നും ഉണ്ടാകില്ലായിരുന്നു. ഇവരും സുന്തരന്‍മ്മരല്ലേ. പൃഥ്വിരാജിനോടുള്ള പോലെ ഇവരോട് ആര്‍ക്കും ഒരു വിരോധവും ഇല്ല അപ്പോള്‍ പൃഥ്വിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ പെരുമാറ്റമാണ് കാരണം എന്നാണ് എന്റെ അഭിപ്രായം.......
ReplyDeleteപുരുഷന് സ്ത്രീയുടെ സൌന്തര്യവും, സ്ത്രീയ്ക് പുരുഷന്റെ കരുതലുള്ള മനസും ആണ് ഇശ്ട്ടമ് എന്നതിനോട് ഞാനും യോചിക്കുന്നു.....
മൂല്യച്ചുതി പണ്ടുമുണ്ടായിരുന്നു പക്ഷേ മാധ്യമ വളര്‍ച്ച മൂലം എല്ലാം ഇപ്പോള്‍ പെട്ടന്നു പുറത്തറിയുന്നു എന്നു മാത്രം....
നല്ല അവലോകനം.....ആശംസകള്‍....