നാളെ ഫെബുവരി 14.വളരെ നാളുകള്‍ക്കു ശേഷം ഞാന്‍ എന്‍റെ പ്രണയിനിയെ കാണുവാന്‍ വേണ്ടി പോകുന്നു.ഹാ അല്ലെങ്കിലും ഈ യുഗത്തില്‍ തമ്മില്‍ കാണുന്നതിനൊക്കെ എന്ത് പ്രസക്തി.ഇന്റര്‍നെറ്റ് മൊബൈല്‍ എല്ലാം വിരല്‍തുമ്പില്‍ ഉണ്ടല്ലോ.പോരാത്തതിനു ബിസി ലൈഫ് എന്നൊരു ന്യായവും.പക്ഷെ ഇത്തവണ എന്തായാലും കാണണം.സായിപ്പ് പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഉണ്ടാക്കിയ ദിവസമല്ലേ!അത് മാത്രമല്ല ലക്‌ഷ്യം നല്ലൊരു സമ്മാനവും നല്‍കണം…വളരെ വില കൂടിയ ഒരു സമ്മാനം.അതിനുള്ള സാമ്പത്തികം ഇപ്പോഴുണ്ടല്ലോ!ദൈവത്തിനു നന്ദി…കഴിഞ്ഞ വര്‍ഷം ഒരു റോസാ പൂ പോലും വാങ്ങാന്‍ പണം ഇല്ലാതെ കടം വാങ്ങിക്കുവനായി ഓടി നടന്നത് ആലോചിക്കുമ്പോള്‍ ഇപ്പോള്‍ ചിരിയാണ് വരുന്നത്.എന്തൊരു ബ്രന്തായിരുന്നു അത്!!പ്രേമം തലയ്ക്കു പിടിച്ച കാലം.എന്നാല്‍ ഇന്നങ്ങനെയല്ല കേട്ടോ.ജീവിത നിലവാരം ഉയര്‍ന്നിരിക്കുന്നു.അതിനാനുസരിച്ചു പക്വതയും.
പണ്ട്രണ്ടു മണികൂര്‍ ബസ് യാത്രയുണ്ട് അവിടെ എത്താന്‍.സ്വപ്നം കാണാന്‍ ധാരാളം സമയം.സമ്മാനത്തിനായി സ്വരൂ കൂട്ടിയ പൈസ ബാങ്കില്‍ ഉണ്ട്.ഈശ്വരാ ATM ചതികാതിരുന്നാല്‍ മതിയായിരുന്നു.ഛെ! അല്ലെങ്കിലും ഞാന്‍ എന്തൊരു മണ്ടനാണ്!!ഇവിടുന്നേ വാങ്ങി വെച്ചിരുന്നെങ്കില്‍ വല്ല കുഴപ്പവും വരുമായിരുന്നോ?ഇനി ഇപ്പൊ ബസ് എങ്ങാനും കുറച്ചു വൈകിയാല്‍ ആകെ മിനകെടാവും.ഹാ ദൈവം ചതിക്കില്ല എന്ന് കരുതുന്നു.
ബസ് നീങ്ങി തുടങ്ങിയിരിക്കുന്നു.നല്ല ക്ഷിണം ഉണ്ട്.ബിസി ലൈഫ് അല്ലെ ബിസി ലൈഫ്!!സ്വതവേ ഇത് പോലെയുള്ള യാത്രകളില്‍ വണ്ടി നീങ്ങി തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ ഉറക്കത്തിലാവും.പക്ഷെ ഇന്ന് എന്തോ ഉറക്കം വരുന്നില്ല.അല്ലെങ്കിലും എങ്ങനെ ഉറക്കം വരനാ.ഒരു ഭാഗത്ത് കാമുകിയെ മാസങ്ങള്‍ക്കു ശേഷം കാണാനാവുനതിന്‍റെ ഉന്മേഷം.മറു ഭാഗത്ത് സമയതിനെതുമോ എന്നൊരു ആധിയും!!ഈ രണ്ടു ചിന്തകളും കൂടി തലയ്ക്കകത്ത് യുദ്ധം നടത്തുകയല്ലെ !!ചിന്തകള്‍ കാട് കയറുന്നു, പതുക്കെ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു.
നേരം വെളുത്തു വരുന്നു.ഇനി കഷ്ട്ടിച്ചു രണ്ടു മണികൂര്‍ യാത്ര കൂടി ബാക്കി.ഹാവൂ ബസ് ചതിച്ചില്ല.സമാധാനം!ഫോണിലേക്ക് നോക്കിയപ്പോള്‍ കുറെ മിസ്സ് കോളുകള്‍.ആരുടെതാനെന്നു ഊഹികാമല്ലോ!!ഇനി നേരിട്ട് കാണുന്നത് വരെ ഫോണ്‍ തൊടില്ല എന്ന് യാത്ര തുടങ്ങുമ്പോള്‍ തന്നെ തീരുമാനിച്ചതാ.അത് അവള്‍ക്കും അറിയാം.എന്നാലും ആകാംഷ തിരില്ലലോ.ഹോ കോരി തരിപ്പിക്കുന്ന ഒരു വികാരം തന്നെ ഇത്.എത്രയും പെട്ടെന്ന് എത്തിയാല്‍ മതി എന്നായി.
ഇറങ്ങേണ്ട സ്റ്റാന്‍ടു അടുക്കുന്നത് കാണാം.ഇപ്പോഴാണ് ശരിക്കും ആശ്വാസമായത്.എന്‍റെ ബാഗോക്കെ ഏതാണ്ട് ഒരു മണികൂര്‍ മുമ്പേ ഞാന്‍ മടിയില്‍ എടുത്തു വെച്ചിട്ടുണ്ട്.നിര്‍ത്തേണ്ട താമസം ഇറങ്ങണമല്ലോ!!ഈ നഗരം എനിക്ക് വലിയ പരിചയമില്ല.അഞ്ചോ ആരോ തവണ വന്നിട്ടുണ്ട്.അതും ഇവളെ കാണാന്‍ വേണ്ടി മാത്രം.സമ്മാനം വാങ്ങാനായി നല്ലൊരു കട കണ്ടെത്തേണ്ടിയിരിക്കുന്നു.അതിനാല്‍ നഗരം ഒന്ന് കറങ്ങെണ്ടിയിരിക്കുന്നു.
സ്റ്റാന്‍ടു എത്തി.ബസില്‍ നിന്ന് ഒന്നാമനായി തന്നെ ഞാന്‍ ഇറങ്ങി.ആദ്യം ചെറുതായി എന്തെങ്കിലും കഴിക്കണം.വിശപ്പുണ്ടായിട്ടല്ല, എന്നാലും കഴിച്ചെകാം.ഒരു തട്ട് കട ലക്ഷ്യമാക്കി നടക്കുമ്പോഴാണ് വലതു ഭാഗത്ത് നിന്നൊരു കരച്ചില്‍ കേട്ടത്.
‘മുച്ചേ മെര ഗാവ് ജാന ചാഹ്താ ഹും…മുച്ചേ മെര ഗാവ് ജാന ചാഹ്താ ഹും…’
ഹോ വളരെ ദയനീയമായ കാഴ്ച!!ജരാ നരകള്‍ ബാധിച്ച ഒരു പടു വൃദ.അവരുടെ കാലില്‍ വലീയ ഒരു മുറിവ്.മുറിവല്ല, വ്രണ്ണം.അതില്‍ ഈച്ചകളൊക്കെ പാറി പറന്നു ആക്രമ്മിക്കുന്നു.വേദന കൊണ്ട് നിരങ്ങുന്ന അവര്‍ ആകെ പറയുന്നത് ഈ വാക്കുകള്‍ മാത്രമാണ്.അതിലും വലിയ അത്ഭുദം അതിനു തൊട്ടടുത്ത് രണ്ടു പോലീസുകാര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു.ഞാന്‍ അല്ലാതെ വേറെ ആരും അവരെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായപ്പോള്‍ എനിക്ക് ആകെ സങ്കടമായി.ആ ഒരു അവസ്ഥയില്‍ ഞാനും കൂടി കയ്യോഴിഞ്ഞാല്‍…അവര്‍ അവിടെ കിടന്നു മരിച്ചാല്‍…ചിന്തകള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു.പെട്ടെന്ന് കൈവന്ന ആവേശത്തില്‍ ഞാന്‍ ആ പോലീസുകാരെ സമീപിച്ചു.
‘സര്‍ ഈ വൃദ ഇവിടെ കിടന്നു ചക്ര ശ്വാസം വലിക്കുനത് കാണുനില്ലേ.എന്താ ഇവിടെ ആരും അത് ശ്രദ്ധിക്കാത്തത്.ഇവരെ ഒരു ആശുപത്രിയില്‍ എത്തിച്ചൂടെ.’
ഒരു ചോക്ലറെ പയ്യന്‍ വന്നു പറഞ്ഞതിന്‍റെ ഞെട്ടല്‍ കൊണ്ടാവാം ആ പോലീസുകാര്‍ ഒരു നിമിഷം എന്‍റെ മുഖത്ത് തന്നെ നോക്കി നിന്നു.എന്നിട്ട് ഒരു പരിഹാസ ചിരിയോടെ ഒരു ചോദ്യം.
‘എന്‍റെ കൊച്ചനെ, നീ എവിടുന്നു വരുവ??കണ്ടിട്ട് ഒരു തറവാട്ടില്‍ പിറന്നതിന്‍റെ ലക്ഷണമുണ്ടല്ലോ.വീട്ടില്‍ പൂത്ത കാശുള്ളത് കൊണ്ട് ഒന്ന് ഷൈന്‍ ചെയ്യാന്‍ വേണ്ടി ഇറങ്ങിയതായിരിക്കും?എന്‍റെ കോച്ചേ നമ്മുക്ക് ഇവിടെ പിടിപതു പണി ഉള്ളതാ.നിനക്ക് അത്രയ്ക്ക് സങ്കടമാനെങ്കില്‍ നീ തന്നെ അവരെ പോലീസെ സ്റ്റേഷനില്‍ എത്തിക്കു.ബാക്കി ഒക്കെ അവിടെ ചെന്നിട്ടായിക്കോ.ഈ പിച്ചകാരെ പുറകെ നടക്കാന്‍ തല്‍കാലം നമ്മുക്ക് സമയമില്ലേ.കൊച്ചു പോ…’
അവരുടെ വാക്കുകള്‍ എന്നില്‍ ആകാംഷ പരത്തി.സത്യത്തില്‍ ആരെങ്കിലും മുന്‍കൈ എടുതാലേങ്കിലും പോലീസുകാര്‍ സഹകരിക്കും എന്നാണു ഞാന്‍ കരുതിയത്,എന്നാല്‍ അതുണ്ടായില്ല…ഏതായാലും ഞാന്‍ ആ വൃദ്ധയെ പോലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ തന്നെ ഉറപ്പിച്ചു.ഒരു പക്ഷെ എനിക്ക് അതൊരു വാശിയായി തന്നെ മാറിയിരിക്കാം.വളരെ കഷ്ട്ടപെട്ടു ഒരു ഓട്ടോ വിളിച്ചു.ഒരു പിച്ചകാരിയെ കയറാന്‍ ആരും തയ്യാറായില്ല.ഭാഗ്യം ഇയാളെങ്കിലും വന്നല്ലോ!!!പോലീസ് സ്റ്റേഷന്‍ എത്തി.ഞാന്‍ ആ വൃദ്ധയെയും താങ്ങി ഇറങ്ങി ഓട്ടോകാരന് പൈസ കൊടുകാനായി തിരിഞ്ഞതും അയാള്‍ വെപ്രാളം കൊണ്ട് ഓടിച്ചു പോകുന്നതാണ് കണ്ടത്.ഒരു ഈ പക്ഷേ പുലിവാല് തലയില്‍ ആകേണ്ട എന്നായാള്‍ കരുതി കാണും.ഏതായാലും ഇവിടെ എത്തിയല്ലോ.വൃദ്ധയെ ഇവരെ ഏല്പിച്ചു എത്രയും വേഗം പോകാം എന്നു കരുതി ഞാന്‍ അവിടെ എത്തി.എന്നാല്‍ വളരെ മോശമായ ഒരു സ്വികരനമാണ് എനിക്കവിടെ ലഭിച്ചത്.ഒരു വൃദ്ധയെയും തങ്ങി വരുന്ന എന്നെ കണ്ടു അവിടെയുള്ള പോളിസുകാരോക്കെ എന്നെ നോക്കി പരിഹസിക്കുകയാണ് ചെയ്തത്.
‘എവിടുനാട ഒരു കിളവിയെയും താങ്ങി പിടിച്ചു വരുന്നത്?ഇത് എന്താ പിച്ചകാര്‍ താമസിക്കുന്ന ചെരിയാനെന്നു വിചാരിച്ചോടാ?ആട്ടെ എന്താ നിന്‍റെ ആവശ്യം?’
‘സര്‍ ഇവരെ ആരോ ഉപേക്ഷിച്ചിട്ട് പോയതാണ്.ഹിന്ദി ആണ് സംസാരിക്കുന്നതു.ഇവരുടെ ദയനീയ അവസ്ഥ കണ്ടു ഇവിടെ ഏല്‍പ്പിക്കാന്‍ വേണ്ടി വന്നതാ.മാത്രമല്ല ഇവരെ എത്രയും പെട്ടെന്ന് വല്ല ആശുപത്രിയിലും ആക്കണം.’
ഇത് പറഞ്ഞതും ഏതോ സിനിമയിലെ തമാശ രംഗം കണ്ട മാതിരി ഒരു കൂട്ട ചിരിയാണ് അവിടെ നടന്നത്.ചിലര്‍ എന്നെ വട്ടന്‍ എന്നൊക്കെ വിളിക്കുനതും കേട്ടു.
‘ഹ ഹ ഹ എടാ ചെറുക്ക നീ ആരാ മഹത്മ ഗാന്ധിയോ?ഇത് എന്താ പിച്ചകാരെ കയറ്റി പരിപാലിക്കുന്ന സ്ഥലമാണെന്ന് കരുതിയോ?നീ പത്രമൊന്നും വായിക്കാറില്ലേ മോനെ?ഇവരെ ഏത് ആശുപത്രിയില്‍ എത്തിക്കാനാണ് ഉദ്ദേശം.ഡോക്റെര്‍മാരുടെ സമരമോന്നും മോന്‍ അറിയില്ലലെ.ബേബി ഫുടൊക്കെ കഴിച്ചു വീട്ടില്‍ സുഖമായി ഇരുന്നാല്‍ പോരെ?വെറുതെ നമ്മളെയും മിനകെടുതാണോ?’
‘പിന്നെ നിന്നക്ക് അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ വല്ല പ്രൈവറ്റ് ആശുപത്രിയിലോ,അനാതാലയത്തിലോ കൊണ്ടാക്കു.വേണമെങ്കില്‍ നമ്മള്‍ അവിടെ കൊണ്ടാക്കി തരാം.അതില്‍ കൂടുതല്‍ ചെയ്യാന്‍ തല്‍കാലം നമ്മള്‍ക്ക് സമയമില്ല.നീ വേണമെങ്കില്‍ പത്രത്തിലോ ചാനലിലോ കൊട്.ഇന്നിവിടെ പ്രധാന മന്ത്രി വരുന്ന ദിവസമാണ്.ഒന്ന് മിനകെടുതത്തെ പോ ചെറുക്കാ.അല്ല പിന്നെ…’
അവരുടെ വാക്കുകള്‍ എന്നിലെ വിപ്ലവകാരിയെ ഉണര്‍ത്തി.ഒരു ചിലന്തിയെ കണ്ടാല്‍ പോലും പേടിച്ചു ഓടുന്ന ഞാന്‍ പെട്ടെന്ന് എവിടുന്നോ കിട്ടിയ ധൈരതോടെ അലറി.
‘ഒരു അനതാലയിത്തിലോ പ്രൈവറ്റ് ആശുപത്രിയിലോ എത്തിക്കാന്‍ എനിക്ക് നിങ്ങളുടെ ഔദാര്യം ആവശ്യമില്ല.പിന്നെ നിങ്ങള്‍ ഈ പറഞ്ഞ പ്രധാന മന്ത്രി ഈ സ്ത്രിയുടെയും കൂടി ഭരണാധികാരിയാണ്.അത് ആലോചിച്ചാല്‍ നന്ന്.നിങ്ങളുടെ സേവന മനോഭാവത്തിനു നന്ദി.’
‘എടാ ചെറുക്കാ ചെല്ല് ചെല്ല്.ഇനി അധികം ഇവിടെ ചിലച്ചാല്‍ തുക്കിയെടുത്തു ഓടയില്‍ തളളും.മോന്‍ പോ പോ.ഓരോ മാരണങ്ങള്‍ വന്നോളും രാവിലെ തന്നെ…’
ആ സ്ത്രിയെയും താങ്ങി ഞാന്‍ ഒരു പ്രൈവറ്റ് ആശുപത്രി ലക്ഷ്യമാക്കി നടന്നു.അവിടെ നടന്ന പുകിലൊന്നു ആ സ്ത്രി ശ്രദ്ധിക്കുന്നില്ല.അഥവാ ശ്രദ്ധിച്ചാല്‍ തന്നെ ഭാഷ മനസിലാവുണ്ടാവില്ല.ആകെ രണ്ടു വാക്കുകള്‍ മാത്രം അവര്‍ വീണ്ടും വീണ്ടും ഉച്ചരിച്ചു കൊണ്ടേയിരിക്കുന്നു…

ആശുപത്രിയില്‍ പ്രതീക്ഷിച്ച പോലെ തന്നെയുള്ള സ്വികരണം കിട്ടി.അല്ലെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തിന് ഇന്നത്തെ കാലത്ത് സേവനതിനൊക്കെ എന്ത് പ്രാധാന്യം.എല്ലാം കച്ചവടമാനെല്ലോ.എങ്കിലും സര്‍ക്കാരിന്‍റെ സേവകരില്‍ നിന്നു കിട്ടിയ സ്വികരണം വെച്ച് നോക്കുമ്പോള്‍ എത്രയോ ഭേദം.കാര്യങ്ങള്‍ വിവരിച്ച ഉടന്നെ നേഴ്സ് ഇങ്ങനെ പറഞ്ഞു.
‘ഇത്തരം കേസിന്റെയോന്നും റിസ്ക് നമ്മള്‍ ഏറ്റെടുക്കില്ല.എല്ലാം നിങ്ങള്‍ തന്നെ നോക്കണം.പിന്നെ മുറിവ് കുറച്ചു വലുതാണ്.സടിച് വേണം.അതിന്റെ പണം മുന്‍കൂട്ടി കെട്ടണം.’
‘പിന്നെ നിങ്ങളുടെ നല്ല മനസ്സ് നമ്മള്‍ കണ്ടില്ലെന്നു വേണ്ട.ഞാന്‍ ഒരു അഭിപ്രായം പറയാം.നമ്മള്‍ തന്നെ നടത്തുന്ന ഒരു വൃദസധനമുണ്ട് ഇവിടെ.നിങ്ങള്ക്ക് വേണമെങ്കില്‍ ഇവരെ അവിടെ കൊണ്ടാക്കാം.പക്ഷെ നിങ്ങള്‍ തുടക്കം കുറച്ചു പണം സംഭാവനയായി നല്‍കേണ്ടി വരും.തുടക്കം മാത്രം പിന്നീട് നിങ്ങള്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.സര്‍കാരില്‍ നിന്നു ലൈസെന്‍സ് ഉള്ള സ്ഥാപനമാണ്.’
ഹാവു ലോകത്തില്‍ ഇങ്ങനെയും ജനങ്ങള്‍ ഉണ്ടെല്ലോ.ഞാന്‍ മനസ്സ് കൊണ്ട് ആഹ്ലാദിച്ചു.അത് വരെ ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ മറന്നു ഒരു പുഞ്ചിരിയോടെ ഞാന്‍ ചോദിച്ചു.
‘ഞാന്‍ തയ്യാറാണ്.ഈ സംഭാവന എന്നു പറയുമ്പോള്‍ എത്ര വരും?’
’25000 രൂപയാണ് നിങ്ങള്‍ അടകേണ്ടി വരിക.ഇതിനെ സംഭാവന എന്നതിനെകാല്‍ ഉപരി അഡ്മിഷന്‍ ഫീസ് എന്നു വിളിക്കാം.ആളെ ചേര്‍ക്കുമ്പോള്‍ നിര്‍ബന്ധമായി പണം അടകെണ്ടാതുണ്ട്.’
25000 രൂപ!!!എന്‍റെ മനസ്സ് കത്തി.അത്രയും പണം എന്‍റെ കയ്യില്‍ ഇല്ലെങ്കില്‍ എനിക്കാശ്വസിക്കാമായിരുന്നു.താങ്ങാനാവാത്ത സഹായം ചെയ്തില്ലെങ്കിലും കുഴപ്പമില്ലലോ.പക്ഷെ എന്‍റെ കയ്യില്‍ ഇപ്പോള്‍ അത്രയും പണമുണ്ട്.അതും കാമുകിയുടെ മുന്നില്‍ ആളാവാന്‍ വേണ്ടി മാത്രം ചെലവാക്കാന്‍ ഉദ്ദേശിച്ച പണം.ആ പണമുണ്ടെങ്കില്‍ ഒരു അനാഥ വൃധയ്ക്ക് ഒരാശ്രയം ലഭിക്കും.പക്ഷെ ഞാന്‍ എന്തിനു വേണ്ടിയാണോ അത് സ്വരുകൂട്ടിയത്,എന്തിനു വേണ്ടിയാണോ ഞാന്‍ ഇന്ന് ഇവിടം വരെ വന്നത്, അത് എനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.മനസ്സ് സംഘര്‍ഷഭരിതമായി.ഏതാനും നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഞാന്‍ തിരുമാനിച്ചു.
‘പണം എവിടെയാണ് അടക്കേണ്ടത്?എന്തൊക്കെ വിവരങ്ങള്‍ വേണം?’
അപ്രതിക്ഷതമായി എന്തോ സംഭവിച്ചത് പോലെ ആ നേഴ്സ് എന്നെ നോക്കി.ഞാനും ഒരു വല്ലാത്തൊരു അവസ്ഥയില്‍ ആയിരുന്നു അപ്പോള്‍.ഇത് പറഞ്ഞത് ഞാന്‍ തന്നെയാണോ?അതോ എന്നെ കൊണ്ട് ഏതെങ്കിലും ശക്തി പരയിപ്പിക്കുന്നതോ?എന്തായാലും എടുത്തത് നല്ലൊരു തീരുമാനമാണെന്ന് എനിക്ക് തോന്നി.
ഏതാണ്ട് ഒരു മണികൂര്‍ എടുത്തു അവിടെത്തെ കാര്യങ്ങള്‍ ഒക്കെ തീര്‍ന്നു പുറത്തു വരുമ്പോള്‍.ആ സ്ത്രിയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും അവര്‍ ആ രണ്ടു വാക്കുകള്‍ തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നത്.

നഗരത്തില്‍ കടകളൊക്കെ തുറന്നിരിക്കുന്നു.മിക്ക കടകളിലും വലെന്റിന്‍സ് സമ്മാനങ്ങള്‍ വാങ്ങാന്‍ വേണ്ടി കാമുകി കാമുകന്‍മാര്‍ തിങ്ങി കൂടിയിരിക്കുന്നു.കൂട്ടത്തില്‍ നിന്നു ഒരു റോസാ പൂവും വാങ്ങി ഞാന്‍ എന്‍റെ പ്രണയിനിയുടെ അടുത്തേക്ക് യാത്രയായി…
ലോകത്തില്‍ ഇന്നേ വരെ ഒരു കാമുകനും നല്‍കാത്ത ഒരു മഹത്തായ സമ്മാനത്തിന്റെ അനുഭവുമായി…

No comments:
Post a Comment
Thanks for your valuable comments and keep in touch